വീടുകളിൽ നിന്നും കടകളിൽ നിന്നും പണവും സ്വർണവും മോഷ്ടിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വിനോദയാത്ര പോകാൻ പണവും സ്വർണവും മോഷ്ടിച്ച മൂന്ന് പ്രതികൾ അറസ്റ്റിൽ. കൊടുവന്താനം സ്വദേശി അജിത്ത് അനിലും പതിനേഴ് വയസുള്ള രണ്ട് വിദ്യാർത്ഥികളുമാണ് പിടിയിലായത്. വീടുകളിലും കടകളിലുമാണ് പ്രതികൾ മോഷണം നടത്തിയത്. പത്തൊൻപത്കാരൻ അജിത്ത് അനിലും പതിനേഴ് വയസുള്ള രണ്ട് വിദ്യാർത്ഥികളും ചേർന്ന് നടത്തിയ കവർച്ച പ്രൊഫഷണൽ മോഷ്ടാക്കളെ പോലും വെല്ലുന്നതാണ്. ആളില്ലാത്ത വീട് നോക്കി അവിടെ നിരീക്ഷണം നടത്തിയായിരുന്നു മോഷണം. ആനക്കല്ല് ചെന്മല ഭാഗത്തുള്ള ആന്‍റണി ജോസഫ് കല്ലംമ്പള്ളിയുടെ മോഷ്ടാക്കൾ തെരഞ്ഞെടുത്തത്. മെയ് 24 രാത്രി 12 മണി. എല്ലാവരും ഉറങ്ങുന്ന സമയം. മുഖംമൂടിയും പറുദ ധരിച്ചാണ് മോഷ്ടാക്കൾ എത്തിയത്. ആദ്യം വീട്ടിലെ സിസിടിവികൾ തക‍ർക്കാൻ ശ്രമിച്ചു. പിന്നീട് വീട് കുത്തിതുറന്ന അകത്ത് കയറി. വീട്ടിലുണ്ടായിരുന്ന 75000 രൂപയും മൂന്ന് പവൻ സ്വർണവും അപഹരിച്ചു. പിറ്റേദിവസം സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വെച്ചു.

തുടർന്ന് കാറിൽ മൂന്നാറിലേക്ക് വിനോദയാത്ര, മൂന്നാറും കുട്ടിക്കാനവും കുമളിയും കമ്പവും തേനിയുമെല്ലാം കറങ്ങി മൂന്ന് പേരും തിരിച്ച് കാഞ്ഞിരപ്പള്ളിയിൽ എത്തും മുമ്പേ പോലീസ് കവർച്ച സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. സങ്കേതിക തെളിവുകൾ കൂടി ഉറപ്പിച്ച് മൂന്ന് പേരേയും കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി കെ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം പൊക്കി. നിരവധി സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് പ്രതികൾ മോഷണത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തിയതാണ് നിർണായകമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...