Wednesday, January 8, 2025 8:23 am

എ.സി. പൊട്ടിത്തെറിച്ച് മരിച്ചതല്ല – ഉറ്റവരെ പെട്രോളൊഴിച്ച് കൊന്നു ; ദമ്പതിമാര്‍ക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയശേഷം എ.സി പൊട്ടിത്തെറിച്ചുള്ള മരണമെന്ന് ചിത്രീകരിക്കാൻ ശ്രമിച്ച സംഭവത്തിൽ ദമ്പതിമാർക്ക് വധശിക്ഷ. 2019 ൽ നടന്ന സംഭവത്തിൽ പൂനമല്ലിയിലെ പ്രത്യേക സെഷൻസ് കോടതിയാണ് ദമ്പതിമാർക്ക് വധശിക്ഷയും ഇരട്ടജീവപര്യന്തവും ആറുലക്ഷം രൂപപിഴയും വിധിച്ചത്. ദിണ്ടിവനത്ത് 2019 മേയിലായിരുന്നു സ്വത്തുതട്ടിയെടുക്കാനുള്ള കൂട്ടക്കൊലപാതകം. ഗോവർധൻ, ഭാര്യ ദീപഗായത്രി എന്നിവരാണ് കൊല നടത്തിയത്.

ഗോവർധന്റെ മാതാപിതാക്കളായ രാജ, കലൈശെൽവി, സഹോദരൻ ഗൗതം എന്നിവരെ ഉറങ്ങിക്കിടക്കുമ്പോൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതു എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് ദമ്പതിമാർ പിന്നീട് പ്രചരിപ്പിച്ചത്. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. സ്വത്തിനുവേണ്ടി ഭാര്യയ്ക്കൊപ്പം ഗോവർധൻ കൊല നടത്തിയതാണെന്നും കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും പ്രതികളെ കുരുക്കിലാക്കി. ദമ്പതിമാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി തുടർന്ന് ശിക്ഷയും വിധിക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍ ഹൈകോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : പെരിയ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം നേതാക്കള്‍ നല്‍കിയ അപ്പീല്‍...

എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ പേരെടുത്തു പറയുന്ന...

0
കൽപ്പറ്റ : എല്ലാ ആരോപണവും നിഷേധിച്ച് എൻ എം വിജയൻ്റെ ആത്മഹത്യാ...

ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി

0
ദില്ലി : വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം...

ശബരിമല തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിൽ മാറ്റം

0
ശബരിമല : ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന...