ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ റീച്ചാർജ് ഓഫറുകൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും

For full experience, Download our mobile application:
Get it on Google Play

ദീപാവലിയോട് അനുബന്ധിച്ച് വമ്പൻ റീച്ചാർജ് ഓഫറുകൾ പ്രഖ്യാപിച്ച് ടെലികോം കമ്പനികളായ റിലയൻസ് ജിയോയും വോഡഫോൺ ഐഡിയയും (വിഐ). അതേസമയം എയർടെൽ തങ്ങളുടെ ദീപാവലി ഓഫർ ഇതുവരെ പുറത്ത് വിട്ടിട്ടല്ല. അതോ ഇത്തവണ പ്രത്യേക ഓഫർ എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടോ എന്നതിലും വ്യക്തതയില്ല. ഇത് മുതലെടുക്കാനാണ് ടെലികോം വമ്പന്മാരായ ജിയോയും വിഐയും ലക്ഷ്യമിടുന്നത്. ആ ഓഫറുകൾ ഒന്ന് പരിശോധിച്ച് മികച്ചത് ഏതെന്ന് കണ്ടെത്താം.

ജിയോയുടെ ദീപാവലി ഓഫർ
2,999 രൂപയുടെ ഒരു വർഷത്തെ സ്പെഷ്യൽ ഓഫറാണ് റിലയൻസ് ജിയോ തങ്ങളുടെ 4ജി ഉപഭോക്താക്കൾക്കായി ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേകം അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2.5 ജിബി വീതം ലഭിക്കും, അതായത് ഒരു വർഷത്തേക്ക് 2999 രൂപയ്ക്ക് 912 ജിബി ലഭിക്കും. ഒപ്പം അൺലിമിറ്റഡ് വോയിസ് കോൾ, ദിനംപ്രതി 100 വീതം എസ്എംഎസുകൾ. ഇതോടൊപ്പം 75 ജിബി ഇന്റർനെറ്റ് അധികമായി ലഭിക്കുന്നതാണ്.

അടിസ്ഥാനമായ ഈ സേവനങ്ങൾക്ക് പുറമെ 2999 രൂപ റീച്ചാർജിൽ ജിയോ തങ്ങളുടെ ഉപഭോക്താക്കൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ സെക്യൂരിറ്റി എന്നിവയുടെ സൗജന്യ സേവനവും ഉറപ്പ് വരുത്തുന്നതാണ്. ഇവയ്ക്ക് പുറമെ ഓൺലൈൻ ഗിഫ്റ്റിങ് കമ്പനിയായ ഫേർൺസ് ആൻഡ് പെറ്റൽസ് നിന്നും 150 രൂപ ഓഫർ, ഇക്സിഗോ വെബ്സൈറ്റിൽ നിന്നും ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് 750 രൂപ കിഴിവ്, റിലയൻസിന്റെ ഷോപ്പിങ് പ്ലാറ്റ്ഫോമായ അജിയോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ 1000 രൂപ കിഴിവ്, അർബൻ ലാഡറിൽ നിന്നും 1500 രൂപ കിഴിവ്, റിലയൻസ് ഡിജിറ്റൽ നിന്നും 1,000 രൂപ കിഴിവ് എന്നിവയാണ് ദീപാവലിയോട് അനുബന്ധിച്ച് ജിയോ അവതരിപ്പിച്ച 2999 ഓഫറിലൂടെ ലഭിക്കുന്നത്.

വിഐയുടെ ദീപാവലി ഓഫർ
മൂന്ന് ദീപാവലി സ്പെഷ്യൽ പാക്കുകളാണ് വിഐ ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. 1449 രൂപയുടെ ഓഫർ, ആറ് മാസം വരെയാണ് ഓഫറിന്‍റെ കാലാവധി. പ്രതിദിനം 1.5 ജിബി ഇന്റർനെറ്റാണ് ഈ ഓഫറിലൂടെ വിഐ നൽകുന്നത്. ഒപ്പം അൺലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 വീതം എസ്എംഎസുകളും സൗജന്യമായി ഈ ഓഫറിലൂടെ ലഭിക്കുന്നതാണ്. ഒപ്പം 50 ജിബി അധികം ഇന്റർനെറ്റ് ആഡ് ഓണായി ലഭിക്കന്നതാണ്. ഇവയ്ക്ക് പുറമെ അർധ രാത്രി 12 മണിക്ക് ശേഷം രാവിലെ ആറ് മണി വരെയുള്ള ഇന്റർനെറ്റ് സേവനം സമ്പൂർണമായും സൗജന്യമായി വിഐ നൽകും.

ഇതേ സേവനങ്ങളുമായി 2899 രൂപയുടെ ഒരു വർഷത്തെ കാലാവധിയാണ് മറ്റൊരു ഓഫറായി വിഐ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ആഡ് ഓൺ ഇന്റർനെറ്റ് 50 ജിബിക്ക് പകരം 75 ജിബി ലഭിക്കും. മൂന്നാമത്തെ ഓഫറായ 3,099 രൂപയ്ക്ക് ഒരു വർഷത്തെ സേവനം പ്രതിദിനം രണ്ട് ജിബി വീതം ലഭിക്കുന്നതാണ്. ആഡ് ഓൺ ഇന്റർനെറ്റ് 75 ജിബി ലഭിക്കും. ഇതിന് പുറമെ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒരു വർഷത്തെ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...