സമരത്തെ സ്വാഗതം ചെയ്യുന്നു – സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം ; പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർവകലാശാല വിഷയത്തിൽ മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ എൽ ഡി എഫ് പ്രഖ്യാപിച്ച സമരത്തെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ഗവർണർ സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം എന്നായിരുന്നു പരിഹസിച്ചത്. ആരൊക്കെ എതിർത്താലും ഞാൻ എന്റെ ജോലി ചെയ്യുമെന്നും ഏത് തരത്തിലുള്ള പ്രതിഷേധവും ഉയരട്ടെയെന്നും ഗവ‍ർണർ പറഞ്ഞു. ഇന്ത്യ സ്വതന്ത്ര രാജ്യമാണെന്നും ആ‌ർക്കും സമരം ചെയ്യാൻ അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

അതേസമയം മന്ത്രിമാരെയും ഗവർണർ വിമർശിച്ചു. മന്ത്രിമാരിൽ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായ ഭാഷയിലാണ് ഗവർണർ വിമർശിച്ചത്. ആരാണ് അവർ? ഞാൻ മറുപടി പറയാൻ യോഗ്യത ഉള്ള ആൾ ആണോ അവർ? എന്ന് ചോദിച്ച ഗവർണർ, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഞാൻ നിയമിച്ചതല്ലല്ലോ എന്നും പറഞ്ഞു. വൈസ് ചാൻസലർമാർക്കെതിരായ നടപടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പ്രശ്നമുണ്ടെങ്കിൽ അവർ സുപ്രീം കോടതിയിൽ പോകട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. അതേസമയം ഗവർണർക്ക് എതിരെ സമരം കടുപ്പിക്കാനാണ് എൽ ഡി എഫ് തീരുമാനം. 25 നും 26 നും സംസ്ഥാനത്താകെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്ന് എൽ ഡി എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...