ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് ബ്രിട്ടീഷ് പ്രധാനമന്ത്രി ; പെന്നി മോർഡന്റും മത്സരത്തിൽ നിന്നും പിന്മാറി

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടണ്‍: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബോറിസ് ജോൺസന് പിന്നാലെ എതിരാളി പെന്നി മോർഡന്റും മത്സരത്തിൽ നിന്നും പിന്മാറി. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് ഋഷി സുനക് (42). പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിന് ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതോടെയാണ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും പിന്നാലെ ഹൗസ് ഓഫ് കോമൺസ് നേതാവ് പെനി മോർഡന്റും പിന്മാറിയത്.

147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടർന്ന് ഞായറാഴ്ച ഋഷി സുനക് തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോൺസന് ഉറപ്പാക്കാനായത്. പെനി മോർഡന്റിന് 30 എംപിമാരുടെ പിന്തുണ മാത്രമേ ഉറപ്പാക്കാനായുള്ളുവെന്നാണ് പ്രാഥമിക വിവരം. 45 ദിവസം മാത്രം ഭരണത്തിലിരുന്ന ലിസ് ട്രസിന്റെ രാജിയുടെ ഫലമാണ് നിലവിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍.

ലിസ് ട്രസ് ഈയിടെ മാറ്റം വരുത്തിയ ‘മിനി ബജറ്റ്’ നയം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. 45 ബില്യണ്‍ പൗണ്ടിന്റെ നികുതി വെട്ടിക്കുറച്ച പാക്കേജ് വിപണിയെ തളര്‍ച്ചയിലേക്ക് നയിക്കുകയും വ്യാപകമായ ഓഹരി വില്‍പ്പനയ്ക്ക് കാരണമാവുകയും ചെയ്തിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തില്‍ ട്രസ് സാമ്പത്തിക വിപണിയില്‍ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ക്വാസി ക്വാര്‍ട്ടെങ്ങിനെ മാറ്റി കണ്‍സര്‍വേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്തിരുന്നു. ഇതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...