മസ്‌കറ്റ് : വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ഒമാനില്‍ നിന്നും പിഴ കൂടാതെ വിട്ടുപോകുവാന്‍ പ്രഖ്യാപിച്ചിരുന്ന എക്‌സിറ്റ് പദ്ധതിയുടെ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഓഗസ്റ്റ് 31 ന് എക്‌സിറ്റ് പദ്ധതി അവസാനിക്കാനിരിക്കയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. 2020 നവംബറിലാണ് എക്‌സിറ്റ് പദ്ധതിയുടെ ആദ്യ പ്രഖ്യാപനം തൊഴില്‍ മന്ത്രാലയം നടത്തിയത്. ഇപ്പോള്‍ ഇത് ഏഴാമത്തെ തവണയാണ് എക്‌സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കുന്നത്.
പ്രവാസികള്‍ക്ക് ആശ്വാസം ; എക്‌സിറ്റ് പദ്ധതി സെപ്റ്റംബര്‍ അവസാനം വരെ നീട്ടി
RECENT NEWS
Advertisment