പ്രവാസികൾക്ക് ആശ്വാസം ; ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറയും

For full experience, Download our mobile application:
Get it on Google Play

ദുബായ് : വിശുദ്ധ റമദാൻ മാസത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ക്രമീകരണം ഏർപ്പെടുത്തി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. പുണ്യമാസത്തിൽ ജോലി സമയം രണ്ട് മണിക്കൂറോളം കുറയ്ക്കുമെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിൽ, അവരുടെ ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, ഫ്‌ളെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കാൻ കമ്പനികൾക്ക് അവസരമുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

നിലവിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെയാണ് തൊഴിൽ സമയം. റമദാൻ മാസത്തിൽ ഇത് രണ്ട് മണിക്കൂറോളം കുറയും. ഇനി ഏതെങ്കിലും സാഹചര്യത്തിൽ കൂടുതൽ സമയം ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ അത് ഓവർടൈം ആയി കണക്കാക്കും. ഈ സമയത്ത് ജോലി ചെയ്യുന്നവർക്ക് അധിക വേതനം നൽകേണ്ടി വരും.ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്റ കലണ്ടർ അനുസരിച്ച്, 2024 മാർച്ച് 12 ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. മന്ത്രാലയം പുറത്തിറക്കിയ ജോലി സമയത്തിലുള്ള ആനുകൂല്യം വ്രതം അനുഷ്ഠിക്കുന്നവർക്കും അല്ലാത്തവർക്കും ബാധകമായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...

കള്ളക്കടൽ പ്രതിഭാസം : കടലാക്രമണ മുന്നറിയിപ്പ് ; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

0
കൊല്ലം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ തീരദേശ ജില്ലകളിലും...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം നടത്തി ഇന്ത്യൻ വംശജനായ നാസ...

0
തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ടാമതും ബഹിരാകാശ നടത്തം...

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...