കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആശ്വാസം; ശമ്പളവും പെന്‍ഷനും മുടങ്ങില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തിലെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 65,22,22,090 രൂപയും അനുവദിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിയെങ്കിലും സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെ താമസ സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിക്കുന്നതും തിരിച്ചെത്തിക്കുന്നതുമെല്ലാം കെ.എസ്.ആര്‍.ടി.സി ബസിലാണ്. പാലക്കാട് നിരീക്ഷണത്തില്‍ കഴിയുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം ആശ്രയിച്ചതും കെ.എസ്.ആര്‍.ടി.സിയെയാണ്.

തമിഴ്‌നാട്ടില്‍ നിന്നും ചരക്ക് കയറ്റുന്നതിന് അവിടുത്തെ മാര്‍ക്കറ്റിലെ തൊഴിലാളികള്‍ വിസ്സമതിച്ചപ്പോള്‍ ഇവിടെ നിന്നും തൊഴിലാളികളെ തമിഴ്‌നാട്ടില്‍ എത്തിച്ചത് കെ.എസ്.ആര്‍.ടി.സിയില്‍ ആയിരുന്നു. പത്ത് ചരക്ക് ലോറികള്‍ക്ക് ഒരു ബസ് ക്രമത്തിലായിരുന്നു ഓപ്പറേഷന്‍. ഓരോ ഡിപ്പോയിലും നിലവില്‍ പത്ത് ബസ്സുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. 10 ഡ്രൈവർമാരും എല്ലായിടത്തും ജോലിയ്ക്ക് തയ്യാറായി എത്തുന്നുണ്ട്. ആവശ്യമുള്ളിടത്ത് കൂടുതല്‍ ബസ്സുകളേയും ഡ്രൈവര്‍മാരേയും എത്തിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...