മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റി ദമ്പതികളായ പത്തനംതിട്ട അടൂര്‍ കരുവാറ്റ പൊന്‍പ്രഭയില്‍ പ്രീണ അനുരാജ്, അനുരാജ് രാജന്‍ എന്നിവര്‍ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇരുവരും കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ചെക്ക് കൈമാറി. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോകള്‍ ചെയ്തു ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് സംഭാവന ചെയ്തത്. കോവിഡ് 19 ബോധവത്ക്കരണ വീഡിയോകള്‍ ഉള്‍പ്പെടെ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരാണ് ഇരുവരും.

യൂട്യൂബ് ചാനലായ ഐഎം4യു വില്‍ 34,400 സബ്സ്‌ക്രൈബേഴ്സും ഫെയ്സ്ബുക്ക് പേജായ അനുരാജ് ആന്റ് പ്രീണയില്‍ 2,59,000 ഫോളോവേഴ്സും ടിക്ക്‌ടോക്കില്‍ അനുരാജ് രാജന്‍, പ്രീണ അനുരാജ് എന്നീ അക്കൗണ്ടുകളില്‍ 10 ലക്ഷം വീതം ഫോളോവേഴ്സും ഹലോ ആപ്ലിക്കേഷനിലെ അക്കൗണ്ടുകളിലായി 82 ലക്ഷത്തോളം ഫോളോവേഴ്സുമാണ് ഇവര്‍ക്കുള്ളത്. യൂട്യൂബ്, ഫെയ്സ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഈ ദമ്പതികള്‍ക്ക് കൂടുതലായും വരുമാനം ലഭിക്കുന്നത്. അടൂര്‍ അനശ്വര ജുവലറിയുടെ ഉടമ കൂടിയാണ് അനുരാജ്.
സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച വരുമാനത്തിന്റെ ഒരു വിഹിതം അടൂര്‍ യുവത എന്ന സന്നദ്ധ സംഘടനയിലൂടെ അന്‍പതോളം ഡയാലിസിസ് രോഗികള്‍ക്കായി ധനസഹായം നല്‍കിയിരുന്നു. തുടര്‍ന്നും ഇത്തരം സഹായങ്ങള്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നതായി ദമ്പതികള്‍ പറഞ്ഞു.

The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ സംഭാവന നല്‍കി സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികള്‍ appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...