മതപരമായ ഉത്സവങ്ങൾ ആഘോഷിക്കാം ; സർക്കാർ ഭൂമിയിൽ ഗണപതി പൂജക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : സർക്കാർ ഭൂമിയിൽ ഗണപതി പൂജക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. ജീവിക്കാനുള്ള അവകാശത്തിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സബ്യാസാച്ചി ഭട്ടാജാര്യയുടെ ബെഞ്ച് അനുമതി നൽകിയത്. ആർട്ടിക്കിൾ 21 പ്രകാരമാണ് അനുമതി. ഹിന്ദുക്കളുടെ ആഘോഷമായ ദുർഗാപൂജ പ്രസ്തുത ഭൂമിയിൽ നടത്താമെങ്കിൽ മറ്റു മതങ്ങളുടെയോ അതേ മതത്തിന്റെയോ ആഘോഷം നടത്തുന്നത് തടയേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. ദുർഗാപൂജ അർധമതേതര ഉത്സവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സർക്കാർ ഭൂമിയിൽ നടത്താൻ അനുമതി നൽകിയത്. ഗണേശ് പൂജക്ക് ഇതിൽനിന്ന് എന്താണ് വ്യത്യാസമെന്ന് കോടതി ചോദിച്ചു.

സർക്കാർ പരിപാടികൾക്കോ ദുർഗാപൂജക്കോ മാത്രമേ ഗ്രൗണ്ട് വിട്ടുതരാനാകൂ എന്നായിരുന്നു അതോറിറ്റിയുടെ നിലപാട്. അസൻസോൾ ദുർഗാപൂർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉടസ്ഥതയിലുള്ള ഭൂമിയിൽ ഗണേശ് പൂജക്ക് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. സർക്കാർ പരിപാടികളെ ദുർഗാപൂജയുമായി താരതമ്യപ്പെടുത്തുന്നതാണ് ഏറ്റവും വലിയ അസംബന്ധം. സർക്കാർ പരിപാടികളിൽ ദുർഗാപൂജയുമായി താരതമ്യപ്പെടുത്താവുന്ന ഒന്നുമില്ല. നിലവിലെ സാഹചര്യത്തിൽ സർക്കാർ പരിപാടികൾക്കൊപ്പം ദുർഗാപൂജക്കും പ്രസ്തുത ഗ്രൗണ്ടിൽ അനുമതി നൽകുന്ന സാഹചര്യത്തിൽ മറ്റു മതപരമായ പരിപാടികൾക്ക് അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...

കോഴിക്കോട്ട് പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ക്ക് വിലക്ക് ; അനുമതി ഫ്രഷ് കട്ടിന് മാത്രം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതുതായി കോഴിമാലിന്യ സംസ്‌കാരണ പ്ലാന്റിന് അനുമതി നല്‍കുന്നില്ലെന്ന്...