ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം. ആക്രമണത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാൻ (28) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് 10 തുന്നലുകളുണ്ട്. സംഭവത്തിൽ സഹ തടവുകാരനായ രഞ്ജിത്ത്(25)നെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെ ജയിലിലെ ലോക്കപ്പിലായിരുന്നു സംഭവം. ലോക്കപ്പിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ റഹ്മാന്റെ മുഖത്തേക്ക് രഞ്ജിത് മുണ്ട് ചുരുട്ടിയെറിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. ഇത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ രഞ്ജിത്, ലോക്കപ്പിലുണ്ടായിരുന്ന സ്റ്റീൽ മൊന്ത മുണ്ടിൽ പൊതിഞ്ഞ് അബ്ദുൽ റഹ്മാന്റെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു.

ആക്രമണത്തിൽ തലയ്ക്കും വലത് തോളിനും പരിക്കേറ്റ അബ്ദുൽ റഹ്മാനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സൈബർ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അബ്ദുൽ റഹ്മാന് ആക്രമണം നേരിടേണ്ടി വന്നത്. അതേസമയം, അടിപിടി കേസുമായി ബന്ധപ്പെട്ടാണ് രഞ്ജിത് ജയിലിൽ റിമാൻഡിൽ കഴിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.