തിരുവനന്തപുരം : തിരുവനന്തപുരത്ത് റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഞാണ്ടുര്‍കോണത്ത് താമസിക്കുന്ന അജിത്ത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു മരണം സംഭവിച്ചത്. യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഞായറാഴ്ചയാണ് പോലീസ് അജിത്തിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അജിത്തിന്റെ ശരീരത്തില്‍ ക്ഷതം ഉണ്ടായിരുന്നുവെന്നും, തിങ്കളാഴ്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.
തിരുവനന്തപുരത്ത് റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു
RECENT NEWS
Advertisment