മുഖക്കുരു മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ വഴികള്‍

For full experience, Download our mobile application:
Get it on Google Play

ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും. ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. അതുപോലെ തന്നെ മുഖക്കുരുവിന് പ്രതിവിധികളും പലതുണ്ട്. അത്തരത്തില്‍ മുഖക്കുരു അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒപ്പം ചെറുചൂടുവെള്ളത്തിൽ ഇടക്കിടയ്ക്ക് മുഖം കഴുകുകയും ചെയ്യുക.

ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാന്‍ ഇത് സഹായിക്കും. തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്. നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതും ആഴ്ചയില്‍ രണ്ട് തവണ വരെ ചെയ്യാം. ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...