മുല്ലപ്പെരിയാർ സംഭവം ; കേരളത്തിൽ ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എംപി

For full experience, Download our mobile application:
Get it on Google Play

മുല്ലപ്പെരിയാർ : മുല്ലപ്പെരിയാർ സംഭവത്തിൽ കേരളത്തിലേത് ഭരണകൂട തകർച്ചയെന്ന് ഡീൻ കുര്യാക്കോസ് എംപി. സുപ്രിം കോടതി പരാമർശങ്ങൾ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തമിഴ്നാട് തീരുമാനിക്കുന്നത് മുഖ്യമന്ത്രി ഒപ്പിട്ട് കൊടുക്കുകയാണ്. ശാശ്വതമായ പരിഹാരം ഉണ്ടാകും വരെ സമരം തുടരുമെന്ന് ഡീൻ കുര്യാക്കോസ് എംപി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എംപി യുടെ ഉപവാസ സമരം അവസാനിപ്പിച്ചു. അതേസമയം മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അഭിപ്രയപ്പെട്ടു. അനാസ്ഥയുടെ പരമോന്നതിയിലാണ് സംസ്ഥാന സർക്കാർ. വകുപ്പ് മന്ത്രിമാരെ ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയാത്ത 2 മന്ത്രിമാർ എന്തിനാണ് സ്ഥാനത്ത് തുടരുന്നത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന് ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താൻ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാൻ ആണ് തമിഴ്നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തിൽ മിണ്ടുന്നില്ല എന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...