റാന്നി : സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണമറ്റ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ജോയിൻറ് കൗൺസിന്‍റെ നേതാവായിരുന്ന എം.എൻ.വി.ജി അടിയോടിയുടെ പതിനഞ്ചാമത് അനുസ്മരണ ദിനാഘോഷം നടത്തി. റാന്നി മേഖലാ കമ്മറ്റി താലൂക്ക് ഓഫീസിനു മുന്നിൽ നടത്തി അനുസ്മരണ പരിപാടി സംസ്ഥാന കമ്മിറ്റിയംഗം ആര്‍.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷാജഹാൻ, നന്മ സാംസ്കാരിക പ്രസിഡൻറ് എന്‍.വി സന്തോഷ് കുമാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
എം.എന്‍.വി.ജി അടിയോടി അനുസ്മരണം നടത്തി
RECENT NEWS
Advertisment