തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനാണ് ഇപ്പോഴത്തെ ഡി.ജി.പിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാക്കന്മാരെ കള്ളകേസില്‍ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാരും പോലീസും ചേര്‍ന്ന് നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ അഴിമതിയും കൊള്ളയും ചൂണ്ടി കാണിക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ ഡി.ജി.പി കള്ള കേസെടുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സര്‍ക്കാരിന് വേണ്ടി ഡി.ജി.പി വഴിവിട്ട് പ്രവര്‍ത്തിക്കുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഡി.ജി.പിക്കെതിരെ ഒരു കമ്മീഷനെ വെച്ച് അന്വേഷണം നടത്തുകയാകും ആദ്യം ചെയ്യുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.