കാട്ടില്‍ ഉപേക്ഷിക്കാന്‍ ഭാര്യയുടെ മൃതദേഹവുമായി സ്‌കൂട്ടറില്‍ സഞ്ചരിച്ചത് കിലോമീറ്ററുകള്‍ ; നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: പട്ടാപ്പകല്‍ ഭാര്യയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഇരുത്തി 34കാരന്‍ സഞ്ചരിച്ചത് 10 കിലോമീറ്റര്‍ ദൂരം. കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിക്കവേ, നാട്ടുകാര്‍ യുവാവിനെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഗുജറാത്ത് രാജ്‌ക്കോട്ട് പലിതാന നഗരത്തിന് സമീപമുള്ള ഗ്രാമത്തിലാണ് സംഭവം. 34കാരനായ പ്രതി അമിത് ഹെംനാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 30 വയസുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തി എന്നതാണ് കേസ്.

തൊട്ടടുത്ത വനത്തില്‍ കൊണ്ടുപോയി തള്ളാന്‍ സ്‌കൂട്ടറില്‍ 30കാരിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ഫുട്ട്‌റെസ്റ്റിനും വണ്ടിയുടെ ഹാന്‍ഡിലിനും ഇടയിലാണ് മൃതദേഹം കിടത്തിയിരുന്നത്. നൈനയുടെ കാലുകള്‍ പുറത്ത് വീണ് കിടക്കുന്ന നിലയിലായിരുന്നു. കാലുകള്‍ റോഡില്‍ ഉരഞ്ഞ് പൊട്ടിയനിലയിലാണ് ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...