യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍ഗോഡ്‌ ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റി വ്യവസായ മേഖലയാക്കി മാറ്റും ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂര്‍: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റി വ്യവസായ മേഖലയാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്  പൂര്‍ണമായി നടപ്പിലാക്കുമെന്നും തീരപ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരളയാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

സ്വര്‍ണക്കടത്തും അധോലോക പ്രവര്‍ത്തനവും നടത്തുന്ന പിണറായി സര്‍ക്കാരിന്റെ ഭരണത്തിനെതിരെ ജനം ആഞ്ഞടിക്കും. കാസര്‍കോട് മെഡിക്കല്‍ കോളജിനെ അവഗണിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖം തിരിക്കുകയും കൊലപാതക രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കുകയും ചെയ്യുന്ന പിണറായി വിജയന്റെ ദുര്‍ഭരണത്തിന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ ജനം മറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം ലക്ഷ്യമാക്കി കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക്  നടക്കുന്ന യാത്രയ്ക്ക് തൃക്കരിപ്പൂരില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ കെ.ശ്രീധരന്‍ മാസ്റ്റര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, സി എം പി സംസ്ഥാന സെക്രട്ടറി സി പി ജോണ്‍, ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രടറി ജി ദേവരാജന്‍, ജാഥാ കോര്‍ഡിനേറ്റര്‍ വി.ഡി സതീശന്‍, ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍, എം എം ഹസന്‍, അനൂപ് ജേക്കബ്, അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി, കെ പി കുഞ്ഞിക്കണ്ണന്‍, ഹക്കീം  കുന്നില്‍, എ ജി സി ബശീര്‍, വി കെ ബാവ, സത്താര്‍ വടക്കുമ്പാട്, പി വി അസ്ലം, പി കെ ഫൈസല്‍, കരീം ചന്തേര തുടങ്ങിയവര്‍ സംബന്ധിച്ചു. യു ഡി എഫ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍ അഡ്വ എം ടി പി കരീം സ്വാഗതവും പി കുഞ്ഞിക്കണ്ണന്‍ നന്ദിയും പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...