വനിതാ സംവരണമായി നിശ്ചയിച്ച കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മാറ്റണമെന്നാവശ്യപ്പെട്ട് ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചു

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : വനിതാ സംവരണമായി നിശ്ചയിച്ച കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം മാറ്റണമെന്നാവശ്യപ്പെട്ട് മുസ്ലിംലീ​ഗ്. ചെയര്‍മാന്‍ പദവി ജനറല്‍ വിഭാഗത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാവ് ഹൈക്കോടതിയെ സമീപിച്ചു. കൊണ്ടോട്ടി മുനിസിപ്പല്‍ മുസ്ലിംലീ​ഗ് മുന്‍ ജനറല്‍ സെക്രട്ടറിയും നെടിയിരുപ്പ് പഞ്ചായത്ത് മുന്‍ അംഗവുമായ എം എ റഹീമാണ് ഹര്‍ജി നല്കിയത്.

നെടിയിരുപ്പ് പഞ്ചായത്ത് അധ്യക്ഷ പദവി 2010ല് പട്ടികജാതി വനിതാ സംവരണമായിരുന്നു. പിന്നീട് കൊണ്ടോട്ടി പഞ്ചായത്ത് അധ്യക്ഷ പദവി വനിതാ സംവരണവും. കൊണ്ടോട്ടി നഗരസഭ നിലവില്‍വന്ന 2015 മുതല്‍ ചെയര്‍മാന്‍ പട്ടികജാതി ജനറല്‍ സംവരണവും.

ഈ തെരഞ്ഞെടുപ്പിലും ചെയർപേഴ്സൺ പദവി വനിതകള്‍ക്ക് സംവരണം ചെയ്തത് നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ലീഗ് നേതാവിന്റെ നിലപാട്. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും ജയിച്ചാല്‍ നഗരസഭാ ചെയര്‍മാന്‍ ആകാനുള്ള അവകാശവാദവും ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്.

സ്ഥാനമോഹവുമായി ഹൈക്കോടതിയെ സമീപിച്ച നേതാവിനെതിരെ ലീ​ഗില്‍ വിമര്‍ശനമുയർന്നിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്ബേ ചിറയില്‍ വാര്‍ഡില്‍ സ്വയം സ്ഥാനാര്‍ഥിയായി എം എ റഹീം രംഗത്തിറങ്ങിയതും ലീഗ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...