കമറുദ്ദീന്‍ എം.എല്‍.എ.യുടെ അറസ്റ്റ് : പ്രക്ഷോഭത്തിലൂടെ നേടിയ വിജയമെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീന്‍ എം.എല്‍.എ.യുടെ അറസ്റ്റ് പ്രക്ഷോഭത്തിലൂടെ നേടിയ വിജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്. എന്നാല്‍ മുസ്ലിം ലീഗിനും സിപിഎമ്മിനെതിരെ ഉയര്‍ന്ന ജനവികാരം തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന് ഭയന്ന് നിവൃത്തിയില്ലാതെ നടത്തിയ വൈകിയ നടപടി മാത്രമാണെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

കമറുദ്ദീന്‍ എംഎല്‍എയെ സംരക്ഷിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങളില്‍ ഉയര്‍ന്ന പ്രതിഷേധത്തില്‍ നിന്ന് പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം മിനുക്കാന്‍ ഉള്ള നടപടി ആയതുകൊണ്ടാണ് സ്വത്തുക്കള്‍ കണ്ടുകട്ടാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതെന്ന് അദേഹം ആരോപിച്ചു. കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും നിരവധി പേര്‍ പരാതി നല്‍കിയിട്ടും കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. മാസങ്ങളോളം ബിജെപി നടത്തിയ ശക്തമായ ജനകീയ പ്രക്ഷോഭം കാരണം സര്‍ക്കാരും പോലീസും കമറുദ്ദീനെ അറസ്റ്റു ചെയ്യാന്‍ നിര്‍ബന്ധിതരായത്.

എന്നാല്‍ അറസ്റ്റിലായ എം.എല്‍.എ. യുടെ പേരില്‍ നിലവില്‍ വഞ്ചനാകുറ്റം മാത്രമാണ് ചുമത്തിയിട്ടുള്ളത്. കമ്ബനി നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടത്തിയ നിക്ഷേപ സമാഹരണം പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സിപിഎമ്മും ലീഗും തമ്മിലുള്ള അവിശുദ്ധ ബന്ധം തിരിച്ചടിയാവുമെന്നുള്ള ഭയത്തിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുമായി ഈ അറസ്റ്റ് നാടകത്തിന് മുതിര്‍ന്നതെന്ന് സംശയിക്കേണ്ടി വരും.

സര്‍ക്കാരിന് അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഫാഷന്‍ ജ്വല്ലറി ഉടമകളുടെ സ്വത്ത് കണ്ടു കെട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ നിരവധി പാവപ്പെട്ട വനിതകളടക്കമുള്ളവരുടെ പണം തട്ടിയ കമറുദ്ദീനോട് നിയമസഭാഗംത്വം രാജിവക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്നും ശ്രീകാന്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...