രഞ്ജിത്തിന്റെ കൊലപാതകം നടത്തിയത് വത്സല എന്ന വീട്ടമ്മയുടെ പേരിലുള്ള സിം ഉപയോഗിച്ചവര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബിജെപി നേതാവ് അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയവര്‍ ഉപയോഗിച്ചിരുന്നത് ആലപ്പുഴയിലെ നിരപരാധിയായ വീട്ടമ്മയുടെ സിംകാര്‍ഡ്. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ വത്സല എന്ന വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ക്രിമിനലുകള്‍ക്ക് പുതിയ സിം കാര്‍ഡ് എടുത്തത്. ഇവരുടെ പേരില്‍ എടുത്ത സിംകാര്‍ഡ് എസ്ഡിപിഐ നേതാവും പുന്നപ്ര വാര്‍ഡ് പഞ്ചായത്ത് മെമ്പറുമായ സുല്‍ഫിക്കറിന് കൈമാറിയതായി കടയുടമ പോലീസിന് മൊഴി നല്‍കി. കടയുടമയെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുന്നപ്ര വി ആന്‍ഡ് ബി എന്ന മൊബൈല്‍ സ്ഥാപനത്തിന്റെ ഉടമ മുഹമ്മദ് ബാദുഷയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. താന്‍ സിം കാര്‍ഡ് എടുക്കാനായാണ് തന്റെ തിരിച്ചറിയല്‍ രേഖകള്‍ മൊബൈല്‍ കടയില്‍ കൊടുത്തതെന്ന് വത്സല പോലീസിന് മൊഴി നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ അന്വേഷിച്ചു പോലിസ് എത്തിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതായി അറിഞ്ഞതെന്ന് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഞ്ചായത്ത് മെമ്പര്‍ പറഞ്ഞിട്ടാണ് താന്‍ സിം കാര്‍ഡ് എടുത്തു കൊടുത്തതെന്ന് കടയുടമ പറഞ്ഞതായാണ് വത്സലയും പറയുന്നത്. ഈ സിം കാര്‍ഡ് ഉപയോഗിച്ചവര്‍ ആണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...