രണ്‍ജീത്ത് വധം : തമിഴ് നാട്ടില്‍ നിന്നും സഹായം – അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണം കുടുംബം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഏറെ കോളിളക്കം സൃഷ്ടിച്ച രണ്‍ജീത്ത് കൊലക്കേസില്‍ ഗൂഡാലോചന പോലും പുറത്തു കൊണ്ടുവന്നിട്ടില്ലെന്ന ആരോപണവുമായി കുടുംബവും ബിജെപിയും. 2021 ഡിസംബര്‍ 19 ന് പുലര്‍ച്ചെയാണ് രണ്‍ജീത്ത് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. പന്ത്രണ്ട് അംഗ സംഘമാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതില്‍ എട്ടുപേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ള നാല് അക്രമികളെക്കുറിച്ച്‌ പോലീസിന് ഒരു വിവരവും ഇല്ല. അക്രമികള്‍ സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത്.

കൊലപാതക സംഘത്തിന് തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിച്ചെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോഴും അന്വേഷണം പ്രാദേശിക നേതാക്കളില്‍ ഒതുങ്ങുകയാണ്. മാസങ്ങളായുള്ള ആസൂത്രണം കൊലപാതകത്തില്‍ ഉണ്ടായെന്നും, അക്രമികള്‍ രണ്‍ജിത്തിനെ കൊലപ്പെടുത്താന്‍ വ്യക്തമായ പദ്ധതി നേരത്തെ തന്നെ നടത്തിയിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ ആണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ ഇത് പുറത്തു കൊണ്ടുവരാത്തത് സിപിഎം എസ്ഡിപിഐ ബന്ധം മൂലമാണെന്നാണ് ബിജെപി ആരോപണം.

ഗൂഢാലോചനയില്‍ അന്വേഷണം നടത്താതെയും കൊലപാതകത്തിലെ സംസ്ഥാനാന്തര ബന്ധം പുറത്തു കൊണ്ട് വരാതെയും പ്രാദേശിക പ്രവര്‍ത്തകരിലേക്ക് ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. കൊലപാതകത്തില്‍ വ്യക്തമായ ഭീകര സാന്നിധ്യം ഉണ്ടെന്നും, അന്വേഷണം എന്‍ഐഎ ക്ക് കൈമാറണം എന്നുമാണ് ബിജെപി യുടെ ആവശ്യം. ഈ ആവശ്യമുയര്‍ത്തി പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...

കോഴിക്കോട് കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ഇടപെട്ട് ചൈൽഡ്...

0
കോഴിക്കോട് : കൊടുവള്ളിയിൽ മോഷണ ശ്രമം ആരോപിച്ച് പന്ത്രണ്ടുവയസുകാരനെ ക്രൂരമായി...