കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇന്ന് മുതല്‍ ഫെബ്രുവരി 14വരെ നിയന്ത്രണമുണ്ടാവും. പൂക്കോട് തടാകം, ബാണാസുര ഡാം, കാരാപ്പുഴ ഡാം എന്നിവയാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഇവിടെ പ്രതിദിനം 3,500 പേരെ കടത്തിവിടും. എടയ്ക്കല്‍ ഗുഹയില്‍ 2,000 പേര്‍ എന്നത് 1,000 ആയി കുറയ്ക്കും. കുറുവ ദ്വീപില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ 400 പേരെ അനുവദിക്കും. കളര്‍കാട് തടാകം, സൂചിപ്പാറ എന്നിവിടങ്ങളില്‍ 500 പേര്‍ക്ക് അനുമതിയുണ്ടാവും. പഴശ്ശി പാര്‍ക്ക് മാനന്തവാടി, പഴശ്ശി സ്മാരകം പുല്‍പ്പള്ളി, കാന്തന്‍പാറ, ചേമ്പ്ര പീക്ക് എന്നിവിടങ്ങളില്‍ 200 പേരെ അനുവദിക്കും. മീന്‍മുട്ടിയില്‍ 300 പേരെ കയറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...