Monday, April 21, 2025 12:28 pm

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പുളിങ്കുന്ന് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി കുട്ടനാട് എം. എൽ. എ.തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു. 24 മണിക്കൂറും ഗ്രാമാശുപത്രിയിൽ അടിയന്തിര സഹായവും ആംബുലൻസ് സേവനവും ലഭ്യമായിരിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം, അസ്ഥിരോഗം, ത്വക്ക് രോഗം, ശിശുരോഗം, ദന്തൽ, ഗൈനക്കോളജി, ഇ. എൻ. ടി എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരിക്കും. തുടർചികിത്സ ആവശ്യമായവർക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണെന്ന് പുഷ്പഗിരി സ്ഥാപനങ്ങളുടെ സി. ഇ.ഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അറിയിച്ചു.

പുഷ്പഗിരി സ്ഥാപനങ്ങളുടെ മുഖ്യ ഉപദേഷ്ടാവ് ജേക്കബ് പുന്നൂസ് ഐ. പി. എസ്., മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജലജാ കുമാരി, ഗ്രാമാശുപത്രി വാർഡ്‌ മെമ്പർ ബെന്നി വർഗീസ്, പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, പുളിങ്കുന്ന് സെൻറ്.മേരീസ്‌ ഫോറോനാ പള്ളി വികാരി വെരി. റവ. ഫാ. ടോം പുത്തൻകളം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം തങ്കച്ചൻ വാഴച്ചിറ, പുന്നക്കുന്നം എസ്. എൻ. ഡി. പി യോഗം സെക്രട്ടറി സുനിത സന്തോഷ്‌, പൗരസമിതി പ്രതിനിധി ജോസ് കോയിപ്പള്ളി, ഗ്രാമാശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. ബെറ്റ്സി എ. ജോസ് തുടങ്ങിയവർ തദവസരത്തിൽ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന 25 പേരെ കരുതൽതടങ്കലിലാക്കാൻ അപേക്ഷ നൽകി എക്സെെസ്

0
തിരുവനന്തപുരം: സ്ഥിരമായി മയക്കുമരുന്ന് കടത്തുന്നുവെന്ന് സൂചനയുള്ള 25 പേരെ കരുതൽതടങ്കലിലാക്കാൻ എക്സൈസ്...

മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഇ ഡി

0
എറണാകുളം : സിഎംആർഎൽ എക്‌സാലോജിക്‌സ് മാസപ്പടി കേസിൽഎസ്എഫ്ഐഒ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട്...

ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

0
പാലക്കാട് : ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ...

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് ദേശീയ വൈൽഡ്‌ലൈഫ് ബോർഡിന്റെ പച്ചക്കൊടി

0
കോഴിക്കോട്: പാലക്കാട്-മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്ക് ദേശീയ വൈൽഡ്‌ലൈഫ്...