പുളിങ്കുന്ന് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി കുട്ടനാട് എം. എൽ. എ.തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ച് നാടിന് സമർപ്പിച്ചു. തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു. 24 മണിക്കൂറും ഗ്രാമാശുപത്രിയിൽ അടിയന്തിര സഹായവും ആംബുലൻസ് സേവനവും ലഭ്യമായിരിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, നേത്രരോഗം, അസ്ഥിരോഗം, ത്വക്ക് രോഗം, ശിശുരോഗം, ദന്തൽ, ഗൈനക്കോളജി, ഇ. എൻ. ടി എന്നീ വിഭാഗങ്ങളുടെ സേവനം ലഭ്യമായിരിക്കും. തുടർചികിത്സ ആവശ്യമായവർക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണെന്ന് പുഷ്പഗിരി സ്ഥാപനങ്ങളുടെ സി. ഇ.ഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ അറിയിച്ചു.
പുഷ്പഗിരി സ്ഥാപനങ്ങളുടെ മുഖ്യ ഉപദേഷ്ടാവ് ജേക്കബ് പുന്നൂസ് ഐ. പി. എസ്., മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജോർജ് വലിയപറമ്പിൽ, ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലജാ കുമാരി, ഗ്രാമാശുപത്രി വാർഡ് മെമ്പർ ബെന്നി വർഗീസ്, പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, പുളിങ്കുന്ന് സെൻറ്.മേരീസ് ഫോറോനാ പള്ളി വികാരി വെരി. റവ. ഫാ. ടോം പുത്തൻകളം, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം തങ്കച്ചൻ വാഴച്ചിറ, പുന്നക്കുന്നം എസ്. എൻ. ഡി. പി യോഗം സെക്രട്ടറി സുനിത സന്തോഷ്, പൗരസമിതി പ്രതിനിധി ജോസ് കോയിപ്പള്ളി, ഗ്രാമാശുപത്രി അഡ്മിനിസ്ട്രേറ്റർ ഡോ. ബെറ്റ്സി എ. ജോസ് തുടങ്ങിയവർ തദവസരത്തിൽ സംസാരിച്ചു.