ഷൂ​ട്ടി​ങ്ങി​നാ​യി എ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി ​ല​ക്ഷങ്ങള്‍ ത​ട്ടി​യെ​ടു​ത്ത സംഭവം : യുവതി ഉള്‍പ്പടെ മൂന്നു​പേ​ര്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ച​ങ്ങ​നാ​ശ്ശേ​രി : ഷൂ​ട്ടി​ങ്ങി​നാ​യി വാ​ട​ക​ക്കെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ പ​ണ​യ​പ്പെ​ടു​ത്തി പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ മൂന്നു​പേ​ര്‍ പി​ടി​യി​ല്‍. കോ​ട്ട​യം സ്വ​ദേ​ശി ല​ക്ഷ്​​മി (സു​ജാ​ത നാ​യ​ര്‍ -35), കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ജി​ന്റോ (25), എ​റ​ണാ​കു​ളം സ്വ​ദേ​ശി ബി​ജു​കു​മാ​ര്‍ (35) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശ്ശേ​രി പോ​ലീ​സ് തൊ​ടു​പു​ഴ​യി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി ഫാ​സി​ല്‍ ബ​ഷീ​റി​െന്‍റ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്.

വാ​ഹ​നം ന​ല്‍കി​യി​ട്ട് ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടി​ട്ടും വാ​ട​ക​യും വാ​ഹ​ന​വും തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഉ​ട​മ പ​രാ​തി ന​ല്‍കി​യ​ത്. ച​ങ്ങ​നാ​ശ്ശേ​രി​യി​ലും പ​രി​സ​ര​ത്തു​മാ​യി നി​ര​വ​ധി കാ​റു​ക​ള്‍ വാ​ട​ക​ക്കെ​ടു​ത്ത് പ​ണ​യ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​മാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ജി​ല്ല​യി​ല്‍ പ​ല സ്​​റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു.

ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ മു​ട​ങ്ങാ​തെ വാ​ട​ക ന​ല്‍കി വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത് വാ​ഹ​ന​ത്തി​ന്‍റെ ആ​ര്‍.​സി ബു​ക്ക് വാ​ങ്ങി​യെ​ടു​ക്കു​യും പി​ന്നീ​ട് വാ​ട​ക മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍ന്ന് ബ​ന്ധ​പ്പെടുമ്പോള്‍ അ​ടു​ത്ത ദി​വ​സം ത​രാ​മെ​ന്ന് പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു പോ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ക്കി മു​ങ്ങു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ന്ന​ത്.

ഇ​തി​നി​ട​യി​ല്‍ വാ​ഹ​നം മ​റ്റു​ള്ള​വ​ര്‍ക്ക് മ​റി​ച്ച്‌ കൊ​ടു​ക്കും. ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദേ​ശാ​നു​സ​ര​ണം ച​ങ്ങ​നാ​ശേ​രി ഡി​വൈ.​എ​സ്.​പി വി.​ജെ. ജോ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി.​ഐ പ്ര​ശാ​ന്ത് കു​മാ​റും സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ വേണം ഫയര്‍ ഫോഴ്സ് യൂണിറ്റ് ; പുതിയ എം.എല്‍.എയില്‍ പ്രതീക്ഷയര്‍പ്പിച്ച് മല്ലപ്പള്ളിക്കാര്‍

0
മല്ലപ്പള്ളി: മണിമലയാറ്റില്‍ മുങ്ങി മരണങ്ങളും അത്യാഹിതങ്ങളും വ്യാപകമാകുമ്പോള്‍ താലൂക്ക് ആസ്ഥാനമായ മല്ലള്ളിയില്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...

പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും വാങ്ങില്ലെന്ന് ​ഗതാ​ഗത മന്ത്രി...

0
തിരുവനന്തപുരം: പ്രിയദർശിനി ബസിൽ ടിക്കറ്റിന് പണം തരാൻ സ്ത്രീ യാത്രക്കാരി തയാറായാലും...