വാടകയ്ക്ക് എടുത്ത കാർ തിരികെ നൽകിയില്ല ; ഉടമയെ സിനിമ സ്റ്റൈലിൽ കൊലപ്പെടുത്താൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മകളുടെ വിവാഹ ആവശ്യത്തിന് വേണ്ടിയാണെന്നും പറഞ്ഞു കാർ വാടകയ്ക്ക് എടുത്തയാൾ കാർ തിരിച്ചു നൽകാതെ ഉടമയെ കാറിന്റെ ബോണറ്റിൽ കിടത്തി ഓടിച്ച് സിനിമ സ്റ്റൈലിൽ കൊലപ്പെടുത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കാർ വാടകയ്ക്ക് എടുത്ത തൃശ്ശൂർ പോട്ടോർ അബൂബക്കർ(57) നെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ച രാവിലെ കടങ്ങോട് പഞ്ചായത്തിലെ തിപ്പിലശ്ശേരിയിൽ വെച്ചായിരുന്നു സംഭവം. ജിപിഎസ് സവിധാനത്തിലൂടെ കാറ് കണ്ടെത്തിയ ഉടമ ആലുവ സ്വദേശി സോളമൻ തന്റെ സുഹൃത്തായ ഒരു വർക്ഷോപ്പ് കാരനെയും കൊണ്ട് സ്ഥലത്ത് എത്തി കാർ തിരിച്ചുവാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ അബൂബക്കർ വണ്ടി സ്റ്റാർട്ട് ആക്കുകയായിരുന്നു. തുടർന്ന് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുൻവശത്തെ ബോണറ്റിൽ കിലോമീറ്ററുക ളോളം സോളമൻ തൂങ്ങിക്കിടന്നു.

തുടർന്ന് എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ സമീപത്തുവച്ച് നാട്ടുകാരുടെ സഹായത്തോടെ വണ്ടി തടഞ്ഞു നിർത്തുകയും അബൂബക്കറിനെ പിടികൂടുകയുമായിരുന്നു. എറണാകുളത്ത് മെട്രോ പരിസരത്ത് കാർ വാടകയ്ക്ക് നൽകുന്ന സോളാറിന്റെ കയ്യിൽ നിന്നാണ് കഴിഞ്ഞ ഒക്ടോബർ 21ന് അബൂബക്കർ കാർ വാടകയ്ക്ക് എടുത്തത്. സോളമനിൽ നിന്നും കാർ വാടകയ്ക്ക് എടുത്ത അബൂബക്കർ തിപ്പലശ്ശേരിയിലുള്ള ഒരു സ്ഥലം കച്ചവടമാക്കി നൽകാമെന്നും അല്ലെങ്കിൽ കാർ വിൽപ്പന ചെയ്തു തരാം എന്നും സോളമനോട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്ന് പി. എ....

0
കോഴിക്കോട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ...