സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരി​ഗണനയിൽ ; മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. സാധ്യത പരിശോധിക്കാൻ എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തും. പരമ്പരാഗത തൊഴിൽമേഖലയായ കള്ള് വ്യവസായം വൻ പ്രതിസന്ധി നേരിടുമ്പോൾ സർക്കാരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷിയിലാണ് ഷാപ്പ് ഉടമകളും തൊഴിലാളികളും. സംസ്ഥാനത്ത് 1,460 കള്ള് ഷാപ്പുകളാണ് കഴിഞ്ഞസർക്കാരിന്റെ കാലത്ത് പൂട്ടിയത്. 4,500 ലേറെ തൊഴിലാളികൾക്കാണ് ഉപജീവനം നഷ്ടമായത്. ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്.

ഒരിക്കൽ പൂട്ടിയാൽ പിന്നീട് തുറക്കാൻ പരിമിതികളേറെയാണ്. കെട്ടിടത്തിൻ്റെ ഉയർന്ന വാടക മുതൽ പ്രാദേശികമായ എതിർപ്പുകൾ വരെ പ്രശ്നങ്ങൾ.പതിറ്റാണ്ടുകളായി പരമ്പരാഗത തൊഴിലിലേർപ്പെടുന്നവർ കടുത്ത പ്രതിസന്ധിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...

മര്യാദയ്ക്ക് സംസാരിക്കണം ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

0
കൊച്ചി: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ...