വഴിമുട്ടി സ്കൂൾവാഹനത്തിന്റെ അറ്റകുറ്റപ്പണി ; ബിരിയാണി ചാലഞ്ച് നടത്തി പരിഹാരം

For full experience, Download our mobile application:
Get it on Google Play

പാലോട്: സ്കൂൾ വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ് അടക്കമുള്ളവയ്ക്ക് പണം കണ്ടെത്താൻ പാലോട് പേരക്കുഴി ഗവ.എൽപി സ്കൂൾ നടത്തിയ ബിരിയാണി ചാലഞ്ച് എങ്ങനെ പ്രതിസന്ധിയെ അതിജീവിക്കാമെന്ന നല്ലപാഠം പകർന്നു . സ്കൂളിലെ ‘നല്ലപാഠ’ത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് സൗജന്യ ഭക്ഷണവും നൽകി. വാഹനം ഓടിക്കാൻ പാടുപെടുന്ന സ്കൂളിന് അപ്രതീക്ഷിതമായിട്ടാണ് വലിയൊരു തുക അടിയന്തര അറ്റകുറ്റപ്പണിക്കും ഇൻഷുറൻസിനും വേണ്ടി വന്നത്. പ്രഥമാധ്യാപിക പോലും ഇല്ലാത്ത, വനിതകൾ മാത്രം ഉള്ള ഈ കുഞ്ഞു സ്കൂൾ പക്ഷേ തളർന്നില്ല. പിടിഎയിൽ ചർച്ച് ചെയ്തു ഉരുത്തിരിഞ്ഞ ആശയമാണ് ബിരിയാണി ചാലഞ്ച്. രക്ഷിതാക്കളിൽ നിന്നും സമൂഹത്തിലിറങ്ങിയും ഓർഡർ ശേഖരിച്ചു ചിട്ടയായ പ്രവർത്തനത്തിലൂടെ കൃത്യസമയത്ത് ബിരിയാണി എത്തിച്ചു സംഘാടന മികവും അധ്യാപകർ തെളിയിച്ചു. നല്ലപാഠത്തിന്റെ ബാനറിൽ സ്കൂളിനു മുന്നിൽ കൗണ്ടർ തുറന്നും ബിരിയാണി കച്ചവടം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....