ആശങ്കയായി ഡെങ്കിപ്പനി ; ജാഗ്രത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പനി ബാധിച്ചു പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രി വരെ എത്തുന്നവരുടെ കണക്കെടുത്ത് ഓരോ ആശുപത്രിയിലും ആവശ്യമായ ക്രമീകരണം സജ്ജമാക്കാൻ ഡിഎഒമാർക്ക് ആരോഗ്യവകുപ്പു നിർദേശം നൽകി. ഈ കണക്കുകൾ പരിശോധിച്ച ശേഷം ജില്ലാ തലത്തിൽ ഡോക്ടർമാരെയും ജീവനക്കാരെയും പുനർവിന്യസിക്കും. ആവശ്യത്തിന് മരുന്ന് എല്ലാ ആശുപത്രികളിലും എത്തിക്കുന്ന ജോലികളാണിപ്പോൾ നടക്കുന്നത്. ഡെങ്കിപ്പനിയുടെ കാര്യത്തിൽ 2013ലും 2017ലും ഉണ്ടായതുപോലെയുള്ള സാഹചര്യം കേരളത്തിൽ ജൂലൈയിൽ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. 2013 ൽ 3734 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 13 പേർ മരിക്കുകയും ചെയ്തു. എന്നാൽ 12768 പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ ഡെങ്കിപ്പനിയുടെ പരിശോധന നടത്തിയിരുന്നുമില്ലെന്നാണ് കണക്ക്.

പനി ബാധിച്ച് 97 പേരാണ് 2013 ൽ മരിച്ചത്.2017ൽ 8350 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 43 പേരാണു മരിച്ചത്. 26,269 പേർക്ക് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തി. 21 പേർ മറ്റു പനി ബാധിച്ചു മരിച്ചു. 2023 ൽ ഇതുവരെ 2863 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 7 പേരാണു മരിച്ചത്. 7906 പേരിൽ ഡെങ്കിപ്പനിയുടെ ലക്ഷണം കണ്ടെത്തിയെങ്കിലും ഇവർ പരിശോധന നടത്തിയില്ല. 22 പേരാണ് 2023ൽ ഇതുവരെ പനി ബാധിച്ച് മരിച്ചത്.അതേസമയം പകർച്ചപ്പനി പടരുകയും പനി ബാധിതരുടെ എണ്ണം 5 മടങ്ങു വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിനു ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...