ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കൾക്ക് ക്രൂരമർദ്ദനം ; ഒരാൾ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മുംബൈ: ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ യുവാവിനെ തല്ലിക്കൊന്നു. ശനിയാഴ്ച രാത്രി നാസിക് ജില്ലയിലാണ് സംഭവം. പശുസംരക്ഷകരാണ് യുവാക്കളുടെ വാഹനം തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ചത്. മുംബൈയിലെ കുർള സ്വദേശിയായ 32 കാരനായ അഫാൻ അൻസാരി, നസീർ ഷെയ്ഖ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ കാറിൽ കന്നുകാലി മാംസം കടത്തുകയാണെന്നാരോപിച്ച് പശു സംരക്ഷകർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഒരാൾ മരിച്ചതായി പോലീസ് പറഞ്ഞു.

പരിക്കേറ്റവരെ പോലീസാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഒരാൾ മരിച്ചെന്ന് സബ് ഇൻസ്പെക്ടർ സുനിൽ ഭാമ്രെ പറഞ്ഞു. കേസിൽ ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റയാളുടെ പരാതിയിൽ കൊലപാതകത്തിനും കലാപത്തിനും കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു. ബീഫ് കടത്തുകയായിരുന്നോ എന്ന് ലാബ് റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂവെന്നും പോലീസ് കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കാനുള്ള നിർദ്ദേശത്തിന് മാർച്ചിൽ മഹാരാഷ്ട്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...