കണ്ടെയ്നർ റോഡിൽ അപകടാവസ്ഥയിലായ പാലങ്ങളിൽ അടുത്ത ആഴ്ച മുതൽ അറ്റകുറ്റപ്പണി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കണ്ടെയ്നർ റോഡിൽ അപകടാവസ്ഥയിലായ പാലങ്ങളിൽ അടുത്ത ആഴ്ച മുതൽ അറ്റകുറ്റപ്പണിയെന്ന് ദേശീയപാത അതോറിറ്റി. വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും ജോലികൾ. ഒരു മാസത്തിനകം ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. കണ്ടെയ്നർ റോഡിലെ മൂലമ്പള്ളി കോതാട് പാലത്തിൽ പരിശോധനകൾ പൂർത്തിയായി. പാലത്തിന്റെ തൂണുകളിൽ കോൺക്രീറ്റിങ് അടക്കം അറ്റകുറ്റപണികൾ അടുത്ത ആഴ്ച മുതൽ തുടങ്ങാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. ഗുരുതര പ്രശ്നങ്ങൾ ഉള്ള തൂണുകളിൽ എല്ലാം എഞ്ചിനിയർമാരുടെ സാന്നിധ്യത്തിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കും. തുടർന്ന് എല്ലാ തൂണുകളും ബലപ്പെടുത്തും. മൂലമ്പള്ളി കോതാട് പാലത്തിന്റെ പണി പൂർത്തിയായ ശേഷമായിരിക്കും മുളവുകാട് പാലത്തിലെ ജോലികൾ തുടങ്ങുക. താരതമ്യേന ചെറിയ പാലമാണ് ഇത്.

അറ്റകുറ്റ പണികൾ പൂർത്തിയായി പരിശോധനയ്ക്ക് ശേഷം മാത്രമേ പാലത്തിലൂടെ ഗതാഗതം സാധാരണ നിലയിലാകൂ. നിലവിൽ പാലത്തിലൂടെ ഒറ്റവരി ഗതാഗതമാണ് ക്രമീകരിച്ചിരിക്കുന്നത്. മാധ്യമ വാർത്തകൾക്ക് പിന്നാലെ പാലത്തിൽ അടിയന്തിര പരിശോധനക്ക് ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ ഉത്തരവിട്ടിരുന്നു. കണ്ടെയ്നർ റോഡ് ദേശീയ പാതയിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ചൊവ്വാഴ്ച ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കാൻ കോൺഗ്രസ്‌ പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...