ചാന്‍സലറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ മറുപടി നല്‍കല്‍ ; കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചാന്‍സലറായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വി.സിമാരുടെ എതിര്‍പ്പുകള്‍ കൂടി പരിഗണിച്ച് ആറാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കോടതി ഉത്തരവ് . ആറാഴ്ച്ചയ്ക്കുള്ളില്‍ ചാന്‍സലറായ ഗവര്‍ണ്ണര്‍ക്ക് തീരുമാനം എടുക്കാം. തീരുമാനം വി.സി മാര്‍ക്ക് എതിരാണെങ്കില്‍ 10 ദിവസത്തേക്ക് നടപടി കൈക്കൊള്ളരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ വിസിമാര്‍ ഉന്നയിച്ച നിയമപ്രശ്‌നവും യുജിസി മാനദണ്ഡങ്ങളും പരിഗണിച്ചാണ് ഗവര്‍ണര്‍ തീരുമാനം എടുക്കേണ്ടത്.

സംസ്‌കൃതം, കാലിക്കറ്റ് സര്‍വകലാശാല വി.സിമാരുടെ നിയമനം അസാധുവാക്കണമെന്നുള്ള ക്വാ വാറണ്ടോ റിട്ടിന്മേല്‍ വാദം ആറാഴ്ച്ചയ്ക്ക് ശേഷം നടത്താനും ഹൈക്കോടതി വ്യക്തമാക്കി. കെ.ടി.യു വി.സി നിയമനം അസാധുവാക്കിയ സുപ്രിം കോടതി വിധിയ്ക്ക് പിന്നാലെയായിരുന്നു ഗവര്‍ണര്‍ സംസ്ഥാനത്തെ വിവിധ സര്‍വകലാശാല വി.സി മാര്‍ക്ക് പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് നോട്ടീസ് ചോദ്യം ചെയ്ത് വി.സി മാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിൻ ഓയിൽ അതിവേഗം കുറഞ്ഞു ; എയർഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി

0
കൊച്ചി : കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ...

അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ നിർത്തിവെച്ചു

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ അബ്ദുല്ല ബാസിലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍...

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...