ബംഗാളില്‍ 15 ബൂത്തുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ റീപോളിങ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: ബംഗാളില്‍ 15 ബൂത്തുകളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ റീപോളിങ് തുടങ്ങി. മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിങ് വൈകീട്ട് ആറ് മണി വരെ തുടരും. ഏപ്രില്‍ 29ന് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ബൂത്തുകളാണ് ഇവ. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് എന്നാണ് വിവരം.

ഡയമണ്ട് ഹാര്‍ബറിലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് 29 പരാതികളും മഗ്രാഹാത് വെസ്റ്റില്‍ നിന്ന് 13 പരാതികളുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പരാതിയില്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റീപോളിങ്ങിന് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് റീപോളിങ് നടക്കുന്നത്. ബംഗാളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ – പെരുമ്പെട്ടിയിൽ MDMA വില്പനക്കാരന്‍ അറസ്റ്റിൽ

0
പത്തനംതിട്ട : ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ പുരോഗമിക്കവെ പത്തനംതിട്ട ജില്ലയിലെ...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം സുഗമമാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കണം ; ആന്റോ...

0
പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ...

വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട...

0
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ...