അമിത്ഷായുടെ മറുപടി ; സംസ്ഥാന സർക്കാരും പ്രതിപക്ഷവും മാപ്പ് പറയണം : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട് കേന്ദ്രസഹായത്തിന് വേണ്ടിയുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്ന് മാസം വൈകിയത് വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെൻ്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നൽകിയ മറുപടി പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണ്. തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബർ 13നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പിഡിഎൻഎ റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ഇത് നേരത്തെ തന്നെ സമർപ്പിച്ചിരുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിൻ്റെ വാദം. കേട്ടത് പാതി കേൾക്കാത്തത് പാതി കോൺഗ്രസും അതിനെ പിന്തുണച്ചു. കേരളം കേന്ദ്രത്തിനോട് ആവശ്യപ്പട്ട അടിയന്തര ധനസഹായമായ 214 കോടിയിൽ 150 കോടി രൂപ അനുവദിച്ചതും എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും പകുതി തുക വയനാടിന് വേണ്ടി നീക്കിവെക്കാൻ അനുവദിച്ചതും സർക്കാർ മറച്ചുവെച്ചു.

എയർ ലിഫ്റ്റിങ്ങ്, അവിശിഷ്ടങ്ങൾ നീക്കൽ തുടങ്ങിയ കാര്യങ്ങൾക്കും കേന്ദ്ര സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനം നൽകിയ പിഡിഎൻഎ റിപ്പോർട്ട് പരിശോധിച്ച് വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാർ നൽകുമെന്നുറപ്പാണ്. എസ്ഡിആർഎഫ് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും എത്ര രൂപ വയനാടിന് വേണ്ടി അനുവദിച്ചിട്ടുണ്ടെന്ന് സർക്കാർ ജനങ്ങളോട് പറയണം. ഇല്ലാത്ത കാര്യത്തിന് വേണ്ടി ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിച്ചതിന് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനമേറ്റുവാങ്ങേണ്ടി വന്നത് സർക്കാരിൻ്റെയും പ്രതിപക്ഷത്തിൻ്റെയും കപടത വ്യക്തമാക്കുന്നതാണ്. ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് എൽഡിഎഫും യുഡിഎഫും ഹർത്താൽ നടത്തി ജനങ്ങളെ ദ്രോഹിച്ചത്. കേരളത്തെ കയ്യയച്ച് സഹായിക്കാൻ തയ്യാറായി നിൽക്കുന്ന പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണമാണ് രണ്ട് മുന്നണികളും നടത്തിയത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഭരണ-പ്രതിപക്ഷം നാടിനെ ഒറ്റുകൊടുക്കുന്നവരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍ തള്ളിയ നിലയില്‍

0
കോഴിക്കോട്: റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ ചാക്കുകണക്കിന് പുതിയ മൊബൈല്‍ ഫോണ്‍ പൗച്ചുകള്‍...

പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്‍റെ...

0
കണ്ണൂര്‍: പിണറായി വിജയന്‍റെയും എ.എൻ. ഷംസീറിന്‍റെയും വീടിനുള്ള പോലീസ് സുരക്ഷ പരിശോധിക്കണമെന്ന്...

ഇന്ന് ശ്രീകൃഷ്ണജയന്തി ; സംസ്ഥാനമെങ്ങും മഹാശോഭായാത്ര നടക്കും

0
തിരുവനന്തപുരം : ഇന്ന് ശ്രീകൃഷ്ണജയന്തി. സംസ്ഥാനമെങ്ങും നടക്കുന്ന ശോഭായാത്രകളില്‍ മയിൽപ്പീലിയും ഓടക്കുഴലുമായി...

എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരാൻ പോലീസ് ; വധശ്രമത്തിന് 30ലധികം പേരെ അറസ്റ്റ് ചെയ്യും

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിൽ അറസ്റ്റ് തുടരുമെന്ന് പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസിനെ...