ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

യുഎഇ: ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാനായിരുന്നു നീക്കം. ഇതിനായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിരുന്നതായും സിബിഎസ് ന്യൂസ് വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമസേന ഫ്ളൈ ദുബായ് വിമാനത്തിലെ പൈലറ്റുകളുമായി ആശയവിനിമയത്തിനു ശ്രമിച്ചുവെന്നും മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലികളെ ബന്ദിയാക്കിയുള്ള വിലപേശല്‍ ഒഴിവാക്കുന്നതിനായാണ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ നീക്കം നടത്തിയത്. വിമാന 182 യാത്രികരില്‍ 150 പേര്‍ ഇസ്രയേലികളായിരുന്നു. ഫ്ളൈ ദുബായ് സഹപൈലറ്റ് ഹമാം അല്‍ ഹമാമി ലക്ഷ്യമിട്ടത് ഇസ്രയേലിലെ ടെല്‍ അവീവിലെ അന്താരാഷ്ട്ര വിമാനത്താവളമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിരുന്നു.

വിമാനത്തിലെ സഹപൈലറ്റായ ഒമാന്‍ പൗരന്‍ ഹമാം അല്‍ ഹമ്മാമിയാണ് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ കോക്ക്പിറ്റില്‍വെച്ച് ക്രൂരമായി ആക്രമിച്ചത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായില്‍ ചേര്‍ന്നത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനാധിപത്യ മൂല്യങ്ങളെ കശാപ്പ് ചെയ്യുന്നു ; രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തരമന്ത്രി

0
ന്യൂഡൽഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണണമെന്നാവശ്യപ്പെട്ട രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു...

പഞ്ചാബിലെ അമൃത്സറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സന്ധുവിനെ വെടിവെച്ച് കൊന്നു

0
ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ ആക്ടിവിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സന്ധു എന്ന...

ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം ; ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

0
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ 4.9...

​കൂടിക്കാഴ്ചയ്ക്കുള്ള അനുമതി മുൻകൂട്ടി തേടിയിരുന്നില്ല ; പ്രതിപക്ഷ എം പിമാരുടെ ആവശ്യത്തിന് വിശദീകരണവുമായി തെരഞ്ഞെടുപ്പ്...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിട്ട് കാണണമെന്ന പ്രതിപക്ഷ എം പിമാരുടെ...