ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ട്. ടേം വ്യവസ്ഥയിൽ മണിക്ക് ഇളവ് നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ധാരണയായിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം. പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്. അതാണ് സിപിഎമ്മിനെ എംഎം മണി തന്നെ മത്സരിക്കണമെന്ന നിലപാടിലേക്കെത്തിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ എൽഡിഎഫിനായിരുന്നു ഭരണം. എന്നാൽ ഇത്തവണ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു.

കഴിഞ്ഞ തവണ 38305 വോട്ട് എംഎം മണി ഭൂരിപക്ഷം നേടിയിരുന്നു. ഇപ്പോൾ എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനാണ്. ഇതോടെ മറ്റൊരാൾ മത്സരിച്ചാൽ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് എംഎം മണിയെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എംഎം മണിയെ രംഗത്തിറക്കി വിജയിച്ചു കയറാമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ. പ്രചാരണം നേരത്തെ തുടങ്ങാനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...