വാട്‌സ്ആപ്പ് ഒക്ടോബർ 24 ന് ശേഷം പ്രവര്‍ത്തിക്കാതാകുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : പഴയ ഐഫോണുകളില്‍ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ചാറ്റ് സംവിധാനമായ വാട്‌സ്ആപ്പ് ഒക്ടോബർ 24 ന് ശേഷം (ദീപാവലിക്ക് ശേഷം) പ്രവര്‍ത്തിക്കാതാകുമെന്ന് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പില്‍ സംഭവിച്ചേക്കാവുന്ന കാര്യങ്ങളെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്ന വാബിറ്റാഇന്‍ഫോ ഇതിനെ കുറിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നതാണ്. പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഇപ്പോള്‍ത്തന്നെ വാട്‌സ്ആപ്പ് ഇക്കാര്യം മുന്നറിയിപ്പായി നല്‍കിയിട്ടുണ്ട്.

കൃത്യമായി പറഞ്ഞാല്‍ ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കാതാകുക. ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റു ചെയ്യാതെ ഉപയോഗിക്കുന്ന ഐഫോണ്‍ 5എസ്, 6, 6 പ്ലസ് തുടങ്ങിയ മോഡലുകള്‍ക്കാണ് പ്രശ്‌നം വരിക. സന്തോഷ വാര്‍ത്ത എന്താണെന്നു ചോദിച്ചാല്‍, ഫോണുകള്‍ അപ്‌ഡേറ്റു ചെയ്താല്‍ മാത്രം മതിയാകും പ്രശ്‌നം തീരാന്‍ എന്നതാണ്. അതേസമയം, ഐഫോണ്‍ 5ല്‍ പുതിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞാല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല.

ഐഫോണ്‍ 7, 7 പ്ലസ് എന്നീ മോഡലുകള്‍ക്കൊപ്പമാണ് ഐഒഎസ് 10 പുറത്തിറക്കിയത്. ചിലർ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാറില്ല. അങ്ങനെയുള്ളവര്‍ക്ക് പുതിയ അപ്‌ഡേറ്റുകള്‍ ഉണ്ടോ എന്നു നോക്കാം. ഉദാഹരണത്തിന് ഐഫോണ്‍ 5എസ്, 6, 6 പ്ലസ് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ഐഒഎസ് 12.5.6 വരെയുള്ള അപ്‌ഡേറ്റുകള്‍ എടുക്കാം. അതുപോലെ, ഐഫോണ്‍ X, 8, 8 പ്ലസ് മോഡലുകളുടെയും തുടക്കം ഐഒഎസ് 11ല്‍ ആണ്. ഈ മോഡലുകള്‍ ഉപയോഗിക്കുന്നവരും ഏതെങ്കിലും കാരണവശാല്‍ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവരുടെ ഫോണുകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നർത്തുമെന്നാണ് സൂചന.

ചെയ്യേണ്ടത് എന്ത്?
ഐഫോണുകളില്‍ സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് എന്നതില്‍ ചെന്ന് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ഉണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക.
ഇങ്ങനെ സംഭവിക്കാന്‍ കാരണം
വാട്‌സ്ആപ്പ് അടക്കമുള്ള മിക്ക ആപ്പുകളെല്ലാം കാലക്രമേണ പരിഷ്‌കരിച്ചുകൊണ്ടിരിക്കും. ചില പുതിയ ഫീച്ചറുകള്‍ ചേര്‍ക്കുമ്പോള്‍ പഴയ സോഫ്റ്റ്‌വെയറുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതാണ് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ കാലഹരണപ്പെടാന്‍ കാരണം. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇത് നടക്കുന്നു. അതു കൂടാതെ പഴയ സോഫ്റ്റ്‌വെയര്‍ വളരെ കുറച്ചുപേരെ ഉപയോഗിക്കുന്നുണ്ടാകൂ എന്നതിനാല്‍,  അതുകൂടി സപ്പോര്‍ട്ടു ചെയ്യേണ്ട കാര്യമില്ലെന്നും കമ്പനികള്‍ തീരുമാനിക്കുന്നു.

ഒരു പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇപ്പോൾ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഐഫോൺ 12, ഐഫോൺ 13 എന്നിവയ്ക്ക് മികച്ച ഡീലുകളും കിഴിവുകളും ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അര്‍ജുന്‍ ആയങ്കിയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും....

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് ദാരുണാന്ത്യം

0
തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ...

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് : കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...

0
തിരുവനന്തപുരം : മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍...

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ ; കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ...