കുവൈത്ത് സിറ്റി: കുവൈത്തിലെ റിഗ്ഗ മേഖലയിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ. 15 പേർക്ക് പരിക്കേറ്റതായും അറബ് ടൈംസ് ഓൺലൈൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവർ പ്രവാസികളാണെന്നും റിപ്പോർട്ടുകളിലുണ്ട്. സംഭവത്തിൽ എത്ര പേർക്ക് അത്യാഹിതം സംഭവിച്ചുവെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ. തീപിടുത്തത്തിന്റെ കാരണവും സാഹചര്യങ്ങളും അന്വേഷിക്കുകയുമാണ്. അടുത്തിടെയുണ്ടായ മൻഗഫ് തീപിടുത്തവുമായി സംഭവത്തിന് സാമ്യമുണ്ടെന്നാണ് അഗ്‌നിശമന സേനയുടെ സ്രോതസ്സിനെ ഉദ്ധരിച്ച് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തീപിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ചില താമസക്കാർ മുകളിലത്തെ നിലകളിൽ നിന്ന് ചാടുകയായിരുന്നു. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. സംഭവത്തിൽ മൂന്നു മരണവും നിരവധി പേർക്ക് പരിക്കേറ്റതും കുവൈത്ത് ഫയർഫോഴ്‌സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്‌നിശമന സേനയും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗവും ചേർന്നാണ് തീയണച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033