Saturday, December 28, 2024 8:14 pm

ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഇടത്തരം നികുതിദായകർക്ക് ആശ്വാസമേകാൻ ആദായ നികുതി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ട്. പ്രതിവർഷം 15 ലക്ഷം രൂപ വരുമാനമുള്ളവരുടെ നികുതി ഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2025 ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ പുതിയ സ്ലാബ് പ്രഖ്യാപിച്ചേക്കും. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാനാണ് സ്ലാബ് വർധിപ്പിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തീരുമാനം നടപ്പാക്കിയാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനം ലഭിക്കും. നിലവിൽ 3 ലക്ഷം മുതൽ 10.5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5% മുതൽ 20% വരെ നിരക്കിലാണ് നികുതി ഘടന. 10.5 ലക്ഷം രൂപയിൽ കൂടുതലുള്ള 30 ശതമാനമാണ് നികുതി നിരക്ക്. നിലവിൽ നികുതിദായകർക്ക് രണ്ട് രീതി തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഭവന വാടക, ഇൻഷുറൻസ് തുടങ്ങിയ ചെലവുകൾക്ക് ഇളവുകൾ നൽകുന്ന പഴയ രീതിയും ഇളവുകളൊന്നുമില്ലാത്ത 7.5 ലക്ഷം പരിധിയിയുള്ള പുതിയ രീതിയുമാണ് നിലവിലുള്ളത്.  റിപ്പോർട്ടുകളെക്കുറിച്ച് ധനമന്ത്രാലയം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ റദ്ദാക്കി

0
കൊച്ചി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് കൊച്ചിന്‍ കാര്‍ണിവലിനോട്...

വനിതാ കമ്മീഷന്‍ അദാലത്ത് 30 ന് പത്തനംതിട്ടയില്‍

0
പത്തനംതിട്ട : കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാതല അദാലത്ത്...

കേരളത്തിന് വാരിക്കോരി നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെ സുധാകരന്‍ എംപി

0
കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന്...

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ ; ആദ്യ സ്ഥാനാർഥി പട്ടികയുമായി അജിത്‌ പവാർ

0
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്ഥാനാർഥി പട്ടിക പുറത്തിറക്കി നാഷണലിസ്റ്റ്...