രാജ്യത്ത്​ പക്ഷിപ്പനി ബാധിച്ച്‌​ ആദ്യ മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത്​ പക്ഷിപ്പനി ബാധിച്ച്‌​ ആദ്യ മരണം റിപ്പോര്‍ട്ട്​ ചെയ്​തു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന 11 കാരനാണ്​ മരിച്ചത്​. ഹരിയാന സ്വദേശിയാണ്​ കുട്ടി. ഇന്ത്യയില്‍ മനുഷ്യരില്‍ ആദ്യമായാണ്​ പക്ഷിപ്പനി സ്​ഥിരീകരിക്കുന്നത്​. ആദ്യമരണവും ഇതുതന്നെ. എച്ച്‌​ -5, എന്‍ -1, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നീ പേരുകളിലും പക്ഷിപനി അറിയപ്പെടും.

കുട്ടിക്ക്​ കോവിഡ്​ പോസിറ്റീവാകുകയും നെഗറ്റീവാകുകയും ചെയ്​തിരുന്നു. ജൂലൈ രണ്ടിനാണ്​ ഹരിയാന സ്വദേശിയായ സുശീലിനെ ന്യൂമോണിയ, ലുക്കീമിയ തുടങ്ങിയവ ബാധിച്ചതിനെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്​. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ കുട്ടിക്ക്​ പക്ഷിപ്പനിയാണെന്ന്​ സ്ഥിരീകരിച്ചിരുന്നു. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരു​ ആശുപത്രി ജീവനക്കാരന്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ​ദേശീയ ദുരന്ത നിവാരണ സംഘം ഹരിയാനയിലെ സുശീലിന്‍റെ ഗ്രാമത്തിലെത്തി പരിശോധനകള്‍ വ്യാപിപ്പിച്ചു. ഹരിയാനയില്‍ ഈ വര്‍ഷം ആദ്യം പതിനായിരകണക്കിന്​ പക്ഷികള്‍ക്ക്​ പക്ഷിപ്പനി സ്​ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ നിരവധി വളര്‍ത്തു പക്ഷികള്‍ക്ക്​ രോഗം സ്​ഥിരീകരിക്കുകയും ഇവ ചാവുകയും ചെയ്​തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...