ബിഹാറിൽ 80,000 മുസ്‌ലിം വോട്ടർമാരെ നീക്കാൻ ബിജെപി ശ്രമിച്ചതായി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

പട്‌ന: ബിഹാറിൽ 80,000 മുസ്‌ലിം വോട്ടർമാരെ നീക്കാൻ ബിജെപി ശ്രമിച്ചതായി റിപ്പോർട്ടേഴ്‌സ് കളക്ടീവിന്റെ റിപ്പോർട്ട്. കിഴക്കൻ ചമ്പാരൻ ജില്ലയിലെ ഡാക്ക മണ്ഡലത്തിൽ ഇതിനായി ബിജെപി ആവർത്തിച്ച് നീക്കം നടത്തിയതായും മാധ്യമപ്രവർത്തകരുടെ കൂട്ടായ്മായ കളക്ടീവിന്റെ റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇന്ത്യൻ പൗരരല്ലെന്നും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പട്‌നയിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നിന്നും സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് ഔദ്യോഗിക കത്തയച്ചെന്നും റിപ്പോർട്ടിലുണ്ട്‌. ഡാക്കയിലെ ബിജെപിയുടെ ബൂത്ത് ലെവൽ ഏജന്റും മണ്ഡലത്തിലെ ബിജെപി എംഎൽഎ പവൻ കുമാർ ജയ്‌സ്വാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റുമായ ധീരജ് കുമാറാണ് ശ്രമം നടത്തിയതെന്നാണ്‌ റിപ്പോർട്ടിൽ ആരോപണം.

സമഗ്ര തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം ആക്ഷേപങ്ങൾ അറിയിക്കാനുള്ള സമയപരിധിയിലാണ് മുസ്‌ലിംവോട്ടർമാരെ നീക്കം ചെയ്യാനുള്ള നിവേദനങ്ങൾ ജില്ലാ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട അവസാന ദിവസമായ ഓഗസ്റ്റ് 31-ന് ധാക്കയിലെ വോട്ടർപട്ടികയിൽനിന്ന് 78,384 മുസ്‌ലിം വോട്ടർമാരെ നീക്കം ചെയ്യണമെന്ന് ധീരജ്‌ കുമാർ ഒപ്പിട്ട്‌ കത്തയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി സംസ്ഥാന ആസ്ഥാനത്തെ ഔദ്യോഗിക ലെറ്റർപാഡിലാണ്‌ കത്തയച്ചത്‌. 2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 2.08 ലക്ഷം വോട്ടുകളിൽ 10,114 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി ഡാക്ക സീറ്റ് ആർജെഡിയിൽനിന്ന് പിടിച്ചെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...