ലോക്സഭയിലേക്ക് ഖാർഗെ മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. സ്വന്തം പ്രചാരണത്തിൽ ഏർപ്പെടുന്നതിന് പകരം പാർട്ടിക്കുവേണ്ടി മുഴുവൻ സമയം പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. കർണാടകയിലെ കലബുറ​ഗി മണ്ഡലത്തിൽ നിന്നും ഏകകണ്ഠമായി ഉയർന്നുവന്നിരുന്നു പേരായിരുന്നു ഖാർ​ഗെയുടേത്. പകരം, മരുമകൻ രാധാകൃഷ്ണൻ ദൊഡ്ഡമണിയുടെ പേര് അദ്ദേഹം മുന്നോട്ട് വച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2009-ലും 2014-ലും കലബുറഗി മണ്ഡലത്തിൽനിന്ന് വിജയിച്ച ഖാർഗെ 2019-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്നാണ് രാജ്യസഭാംഗമായത്. കലബുറഗി ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽവരുന്ന ഗുർമിത്കൽ നിയമസഭാ മണ്ഡലത്തെ 1972 മുതൽ 2008 വരെ നിയമസഭയിൽ പ്രതിനിധാനംചെയ്ത നേതാവാണ് ഖാർഗെ. തുടർന്ന് രണ്ടുതവണ ലോക്‌സഭാംഗമായ ഖാർഗെയുടെ ആദ്യത്തെ തിരഞ്ഞെടുപ്പുപരാജയമായിരുന്നു 2019-ലേത്. ബി.ജെ.പി.യുടെ ഉമേഷ് ജി. ജാദവിനോടാണ് അദ്ദേഹം പരാജയപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....