24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി റിപ്പോർട്ടുകൾ ; ആശങ്ക

For full experience, Download our mobile application:
Get it on Google Play

തായ്‌പേയ്: കഴിഞ്ഞ 24 മണിക്കൂറിനിടെ തായ്‌വാന് ചുറ്റും 66 ചൈനീസ് യുദ്ധ വിമാനങ്ങൾ കണ്ടതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ഈ വർഷം ഇതാദ്യമായാണ് ഇത്രയധികം ചൈനീസ് വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത്. തങ്ങളുടെ അതിർത്തി മേഖലയ്‌ക്ക് ചുറ്റുമായി ചൈന അഭ്യാസ പ്രകടനങ്ങൾ നടത്തുകയാണെന്ന പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് തായ്‌വാനെ ചൈനീസ് വിമാനങ്ങൾ വളഞ്ഞത്. കഴിഞ്ഞ സെപ്തംബറിൽ 103 യുദ്ധവിമാനങ്ങൾ തായ്‌വാന് ചുറ്റും കണ്ടെത്തിയതാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്ക്. ചൈനയുടെ 66 വിമാനങ്ങളും ഏഴ് കപ്പലുകളുമാണ് 24 മണിക്കൂർ സമയത്തിനിടെ കണ്ടെത്തിയത്. ഇതിൽ 56 വിമാനങ്ങൾ തായ്‌വാൻ കടലിടുക്കുമായി വേർതിരിക്കുന്ന സെൻസിറ്റീവ് മീഡിയൻ ലൈൻ മുറിച്ച് കടന്നു.

തായ്‌വാന്റെ തെക്കേ അറ്റത്തായി 61 കിലോമീറ്റർ പരിധിക്കുള്ളിൽ വരെ ചില വിമാനങ്ങൾ എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പ്രതിരോധ സേന പുറത്ത് വിട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ 62 സൈനിക വിമാനങ്ങളും 27 കപ്പലുകളും കണ്ടെത്തിയിരുന്നു. തായ്‌വാനിലെ അമേരിക്കയുടെ പുതിയ അംബാസഡർ കഴിഞ്ഞ ദിവസം തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് ടെയുമായി കൂടിക്കാഴ്ച നടത്തുകയും, തായ്‌വാന് എല്ലാ രീതിയിലും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള ചൈനയുടെ പ്രതികരണമെന്നാണ് വിദഗ്ധർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. തായ്‌വാൻ തങ്ങളുടെ കീഴിൽ വരുന്ന പ്രദേശമാണെന്നാണ് ചൈനയുടെ വാദം. ഒരിക്കലും തായ്‌വാനെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ചൈന വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...