ഹോർമുസിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ ; ഇറാനെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് യു എസ്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇറാൻ അംഗീകരിക്കാത്ത ജലപാതകളിലൂടെ സഞ്ചരിച്ച എണ്ണക്കപ്പലുകൾ പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന കടൽ മൈനുകളിൽ ഇടിച്ചിരിക്കാമെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതിനിടെ ഇറാനെതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനുമായി അമേരിക്ക ഫലപ്രദമായ ചർച്ചകൾ നടത്തുന്നുണ്ടെന്നും നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ മറ്റൊരു ആക്രമണം നടത്തില്ലെന്നും ട്രംപ് വ്യക്തമാക്കി.

27 കമ്പനികളെയും ആറ് വ്യക്തികളെയും 22 കപ്പലുകളെയും പുതുതായി ഉപരോധ പട്ടികയിൽ ചേർത്തു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട യുഎസ് നിർദ്ദേശത്തിന് ഉടൻ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അര​ഗ്ചി പറഞ്ഞു. നീണ്ടുനിൽക്കുന്ന യുദ്ധത്തിന് രാജ്യം തയാറാണെന്നും ആയുധ ഉൽപാദന ശേഷി പര്യാപ്തമാണെന്നും ഇറാനിയൻ പ്രതിരോധ മന്ത്രാലയ വക്താവ് റെസ തലെയ്-നിക് പറഞ്ഞു. ആയുധ ഉൽപ്പാദനം 2.5 മടങ്ങ് വർദ്ധിപ്പിച്ചു. ആയുധ ഉൽപ്പാദനം ഒരു ദിവസം പോലും നിർത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപൂർവ്വ നടപടി ; യുഎസ് സൈനികരെ കൂട്ടക്കൊലചെയ്ത മുൻ മേജറുടെ വധശിക്ഷ തത്സമയം കാണിക്കും

0
വാഷിങ്ടൺ : യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ സൈനിക മേജർ...

വിവാഹ വാഗ്ദാനം നൽകി പീഡനം : കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

0
കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി...

ഉപതെരഞ്ഞെടുപ്പ് ഫലം : ബംഗാളിൽ ബിജെപിക്ക് ലീഡ് ; തമിഴ്‌നാട്ടിൽ ടിവികെ കിതയ്ക്കുന്നു

0
ഡൽഹി : വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്ന് തുടങ്ങുമ്പോൾ...

നാന പടേക്കറുടെ മരണം ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഗോവ പോലീസ്

0
പനാജി : നാന പടേക്കറുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് ഗോവ പോലീസ്...