ബിജു പ്രഭാകറിനെ കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റിയതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ(കെ.ടി.ഡി.എഫ്.സി) ചെയർമാൻ സ്ഥാനത്തുനിന്ന് ബിജു പ്രഭാകറിനെ മാറ്റി. ഇതോടെ ഗതാഗത വകുപ്പിനു കീഴിലുള്ള എല്ലാ പദവികളിൽനിന്നും അദ്ദേഹം മാറിയിരിക്കുകയാണ്. ലേബർ വകുപ്പ് സെക്രട്ടറി കെ. വാസുകിക്ക് കെ.ടി.ഡി.എഫ്.സിയുടെ അധിക ചുമതല നൽകിയിരിക്കുകയാണ്.

ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകൾക്കൊടുവിലാണ് ബിജു പ്രഭാകറിന്റെ സ്ഥാനമാറ്റം. നേരത്തെ ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് അദ്ദേഹം കത്ത് നൽകിയിയിരുന്നു. ഇതിനു പിന്നാലെ അവധിയിൽ പോകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 19നാണ് അദ്ദേഹത്തെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. അവധി കഴിഞ്ഞു ജോലിയിൽ തിരികെ പ്രവേശിച്ച ദിവസം തന്നെയായിരുന്നു നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....