കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ലോക്സഭാ സീറ്റിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിന്‍റെ പേര് കേരളാ കോൺഗ്രസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോകുന്നതിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അതൃപ്തി അറിയിച്ചിരുന്നു. അതേസമയം ചിഹ്നം സംബന്ധിച്ച് അനിശ്ചിതം നില നിൽക്കുന്നുണ്ട് .എല്‍.ഡി.എഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടൻ മകെ.എം മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥന നടത്തി പ്രചാരണ പരിപാടികൾ ഇതിനോടകം ഊർജിതമാക്കിയിട്ടുണ്ട്. കോട്ടയത്തെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് കൂടുതൽ വ്യക്തമാകും. രാവിലെ 11 മണിക്ക് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് യു.ഡി.എഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജിൻ്റെ പേര് പ്രഖ്യാപിക്കും. നേരത്തെ സീറ്റിനായി അവകാശവാദം ഉന്നയിച്ച നേതാക്കളെ അനുനയിപ്പിച്ചതായാണ് വിവരം.

യു.ഡി.എഫ് സ്ഥാനാർഥിയായി ഫ്രാൻസിസ് ജോർജ് എത്തുന്നതോടെ കോട്ടയം കേരളാ കോൺഗ്രസുകളുടെ നേർക്കുനേർ പോരാട്ടത്തിനു വേദിയായും. പാർലമെൻ്ററിയനായും പാർട്ടി നേതൃനിരയിലും ക്ലീൻ ഇമേജിനുടമയായ ഫ്രാൻസിസ് ജോർജിന് കേരളാ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ കെ.എം ജോർജിൻ്റെ മകനെന്ന മേൽവിലാസവും തുണയാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. എന്നാൽ ചിഹ്നം സംബന്ധിച്ച അനിശ്ചിതത്വം ജോസഫ് ഗ്രൂപ്പിന് തലവേദനയാണ്. മുമ്പ് മൽസരിച്ച ചെണ്ട ചിഹ്നനം , കലപ്പ യേന്തിയ കർഷകൻ എന്നിങ്ങനെ ഏതെങ്കിലും ലഭിക്കുമെന്ന് കരുതുന്നു. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കോർട്ടിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....