പമ്പയാറിന്റെ തീരം ഇടിഞ്ഞുവീണ് ഭീഷണിയിലായ പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിന്റ് റോഡിന്റെ സ്ഥിതിഗതികൾ സന്ദർശിച്ച് ജനപ്രതിനിധികൾ

For full experience, Download our mobile application:
Get it on Google Play

നെടുമ്പ്രം : പമ്പയാറിന്റെ തീരം ഇടിഞ്ഞുവീണ് ഭീഷണിയിലായ നെടുമ്പ്രം പതിനൊന്നാം വാർഡിലെ മുളമൂട്ടിൽ പടി-പമ്പ ബോട്ട് റേസ് ഫിനിഷിങ് പോയിന്റ് റോഡിന്റെ സ്ഥിതിഗതികൾ ജില്ലാപഞ്ചായത്ത് അംഗം മായ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം തിങ്കളാഴ്ച സന്ദർശിച്ചു. നെടുമ്പ്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ടി. പ്രസന്നകുമാരി, പഞ്ചായത്തംഗങ്ങളായ ശ്യാം ഗോപി, ഗ്രേസി അലക്‌സാണ്ടർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർച്ചയായ വെള്ളപ്പൊക്കങ്ങളും 2018-ലെ പ്രളയവും മൂലം തകർന്ന സംരക്ഷണഭിത്തിയുടെ പശ്ചാത്തലത്തിലാണ് തീരം ഇടിയുന്നത്. തുണ്ടിയിൽ വീട്ടിൽ താമസിക്കുന്ന ഇട്ടി കുര്യനും സഹോദരനും വികലാംഗനായ സണ്ണി കുര്യനും ഉൾപ്പെടുന്ന ആറംഗ കുടുംബത്തിന് വീടുതന്നെ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് പ്രശ്‌നം എത്തിയിട്ടുണ്ട്.

ഇനി മൂന്ന് അടിയോളം തീരം കൂടി ഇടിയുകയാണെങ്കിൽ വീടിന്റെ കിടപ്പുമുറിയും അടുക്കളയും പമ്പയാറിലേക്ക് പതിക്കുമെന്ന ആശങ്കയിലാണ് കുടുംബം. സംരക്ഷണഭിത്തിയുടെ തകർച്ചയും റോഡ് ഇടിഞ്ഞു വീഴാനുള്ള അപകടഭീഷണിയും സംബന്ധിച്ച് മാത്യു ടി.തോമസ് എംഎൽഎ യെ ധരിപ്പിച്ചതായും പ്രശ്‌നത്തിന് അടിയന്തിര പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്ന് ജില്ലാപഞ്ചായത്ത് അംഗം മായ അനിൽകുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തികച്ചും തെറ്റ് ; വിശദീകരണവുമായി ബഹിരാകാശ ഗവേഷണ കേന്ദ്രം

0
ഡൽഹി: ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുമെന്ന പ്രചരണം തെറ്റെന്ന് ഐഎസ്ആർഒയുടെ വിശദീകരണം. ഐഎസ്ആർഒയുടെ പ്രാധാന്യം...

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...