കുരമ്പാലയിലെ അമൃത വിദ്യാലയത്തിലും പാദപൂജ

For full experience, Download our mobile application:
Get it on Google Play

പന്തളം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള പന്തളം കുരമ്പാലയിലെ അമൃത വിദ്യാലയത്തിൽ പാദപൂജ നടത്തി. വർഷങ്ങളായി ഗുരുപൂജ അനുഷ്ഠാനത്തിന്റെ ഭാഗമായി അമൃത സ്കൂളിൽ പാദപൂജ സംഘടിപ്പിക്കാറുണ്ട് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഗുരുപൂർണിമ ആഘോഷ ദിനത്തിൽ വിദ്യാർഥികളെ കൊണ്ട് കാല് കഴുകിച്ചതും പാദ പൂജചെയ്തതും ഏറെ വിവാദമാകുന്നതിനിടയിലാണ് പന്തളം അമൃത സ്കൂളിൽനിന്നും പാദപൂജ വാർത്ത പുറത്തുവന്നിരിക്കുന്നത്.

സമാന സംഭവങ്ങൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നിരുന്നു. ചില സ്‌കൂളുകളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ചെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നും ഇത്തരം നടപടികൾ മെന്റൽ ഹരാസ്‌മെന്റിന്റെ പരിധിയിൽപെടും ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ആലപ്പുഴയിൽ ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ കാലുവരെ കുഞ്ഞുങ്ങൾ കഴുകേണ്ടി വന്നു. ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷിക്കുകയാണ്’ -എന്നും മന്ത്രി അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...