പത്തനംതിട്ട : കെ.പി.സി.സി ആഹ്വാനം അനുസരിച്ച് ജില്ലയിലൊട്ടാകെ ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ഇന്ത്യയുടെ 73-ാം റിപ്പബ്ലിക്ക് ദിനം ആചരിച്ചു. ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനില്‍ ആന്റോ ആന്റണി എം.പി നിര്‍വ്വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. പതാക ഉയര്‍ത്തല്‍, വന്ദേമാതരം, ദേശഭക്തി ഗാനങ്ങള്‍, റിപ്പബ്ലിക് ദിന സമ്മേളനങ്ങള്‍, മധുരം വിതരണം ചെയ്യല്‍ എന്നിവ വിവിധ തലങ്ങളില്‍ സംഘടിപ്പിച്ചു.
റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
RECENT NEWS
Advertisment